തിരുവനന്തപുരം പെരിങ്ങമ്മല പാലോട് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ  കാർത്തിക് ആണ് (29) മരിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമ്മല പാലോട് വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. ഇന്ന് വൈകിട്ട് പാലോട്- പെരിങ്ങമ്മല റോഡിൽ വെച്ച് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ കാർത്തിക് ആണ് (29) മരിച്ചത്.

ഇന്ന് വൈകിട്ട് ഏഴോടെയാണ് അപകടമുണ്ടായത്. കാര്‍ത്തിക് ഓടിച്ചിരുന്ന സ്കൂട്ടറുമായാണ് സ്വകാര്യ ബസ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്വകാര്യ ബസിന്‍റെ മുൻഭാഗത്തേക്ക് സ്കൂട്ടര്‍ കയറി. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വരും വരും വരും..., കെ റെയിലുമായി ബന്ധപ്പെട്ട് ചോദ്യത്തോട് പ്രതികരിച്ച് സുരേഷ് ഗോപി

Asianet News Live | Kodakara Hawala case | Priyanka Gandhi | By-Election | Malayalam News Live