ചെറുവയൽ രാമനൊപ്പം പ്രിയങ്ക ഗാന്ധി. രാമന്റെ കയ്യിലുള്ള ഗോത്ര വർഗ്ഗത്തിന്റെ പരമ്പരാഗത ആയുധമായ അമ്പും വില്ലും കൂടി പരീക്ഷിച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്.
മാനന്തവാടി: വിശാലമായ നെൽവയൽ നടന്ന് കണ്ടും നാടൻ പാട്ട് കേട്ടും പത്മശ്രീ ചെറുവയൽ രാമന്റെ വീട്ടിൽ പ്രിയങ്ക ഗാന്ധി എം.പി. രണ്ടര മണിക്കൂറോളം ചിലവഴിച്ചു. അറുപതോളം വിവിധയിനം വിത്തുകൾ കണ്ടും കൃഷി രീതികൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്ത പ്രിയങ്ക ഗാന്ധി എം.പി.ക്ക് രാമൻ പാട്ട് പാടി നൽകി. രാമന്റെ കയ്യിലുള്ള ഗോത്ര വർഗ്ഗത്തിന്റെ പരമ്പരാഗത ആയുധമായ അമ്പും വില്ലും കൂടി പരീക്ഷിച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്. പ്രിയങ്കാ ഗാന്ധിയുടെ സന്ദര്‍ശന വീഡിയോയും പുറത്തിറക്കി.


