ആദിവാസികള്‍ ഉല്‍പ്പാദിപ്പിക്കുന്ന പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാര്‍ കുറഞ്ഞവിലയ്ക്കു തട്ടിയെടുക്കുന്നത് തടയ്യുന്നതിനും ചൂഷണം അവസാനിപ്പിക്കുന്നതിനുമാണ്...

ഇടുക്കി: ആദിവാസികളുടചെ ഉത്പന്നങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തിനിടെ ലഭിച്ചത് രണ്ട് കോടിയുടെ വില്‍പ്പന. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ ആദിവാസി കോളനികളില്‍ നിന്ന് കൊണ്ടുവരുന്ന പരമ്പരാഗത കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില്‍ക്കാനായി വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ചില്ലയെന്ന ഓപ്പണ്‍ മാര്‍ക്കറ്റ് അഞ്ചുവര്‍ഷത്തിനിടെ നടത്തിയത് രണ്ടു കോടി രൂപയുടെ വില്‍പനയാണ്. 

ആദിവാസികള്‍ ഉല്‍പ്പാദിപ്പിക്കുന്ന പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാര്‍ കുറഞ്ഞവിലയ്ക്കു തട്ടിയെടുക്കുന്നത് തടയ്യുന്നതിനും ചൂഷണം അവസാനിപ്പിക്കുന്നതിനുമാണ് മറയൂര്‍ സാന്‍ഡല്‍ ഡിവിഷന്‍ ഡിഎഫ്ഒ ആയിരുന്ന സാബി വര്‍ഗീസിന്‍റെയും റേഞ്ച് ഓഫീസര്‍മാരായ എം ജി വിനോദ്കുമാര്‍, പി കെ വിപിന്‍ദാസ് എന്നിവരുടെയും നേതൃത്വത്തില്‍ ഓപ്പണ്‍ മാര്‍ക്കെറ്റ് തുടങ്ങിയത്. 

പെരിയകുടി വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഓപ്പണ്‍ മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം തുടര്‍ന്നു വരുന്നത്. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ നാല്‍പതോളം ആദിവാസി കുടികളാണുള്ളത്. ഇവിടെയുള്ള ആദിവാസികള്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങള്‍ എല്ലാ വ്യാഴാഴ്ച്ചയും ലേലം നടത്തിയാണ് വില്‍പ്പന നടത്തുന്നത്. വിവിധ കുടികളില്‍ നിന്നുള്ള ആദിവാസികള്‍ തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാന്താരി മുളക്, കൂര്‍ക്ക, നാരങ്ങ, മുട്ട, ആട്, കോഴി, വിവിധയിനം പച്ചക്കറികള്‍ തുടങ്ങിയവയാണ് ലേലത്തിനെത്തിക്കുക. 

Photo Courtecy - The Hindu