കോഴിക്കോട്: പുതുപ്പാടി അടിവാരത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച നിരോധിത ലഹരി വസ്തുക്കള്‍ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. സംഭവത്തില്‍ എലിക്കാട് ഹോട്ടല്‍ നടത്തുന്ന പൊട്ടിക്കയ്യില്‍ ഷിനോജിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

വള്ളിയാട് ഭാഗത്ത് ഷിനോജിന്റെ പിതാവിന്റെ ഉടമസ്ഥതിയിലുള്ള ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നാണ് 1260 പാക്കറ്റ് ഹാന്‍സ് പിടികൂടിതയത്. ഹോട്ടലിന്റെ മറവിലാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നത്. നേരത്തെയും നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഇയാള്‍ പിടിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ പ്രദീപന്‍, രാധാകൃഷ്ണന്‍, സീനിയര്‍ സിപിഒ ശ്രീജിത്, സിപിഒമാരായ റഫീഖ്, ലിനീഷ്, പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം താമരശ്ശേരി ചുങ്കത്ത് വെച്ച് 1900 പേക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പൊലീസ് പിടികൂടിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona