അമ്പലപ്പുഴ പാല്‍പ്പായസത്തിന്‍റെ പേര് ഗോപാലകഷായമെന്നാക്കി മാറ്റുന്നതിനെതിരെ പ്രതിഷേധം.

അമ്പലപ്പുഴ: പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് ഗോപാലകഷായമെന്നാക്കി മാറ്റാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. ഇന്ന് അടിയന്തിരമായി കൂടിയ ക്ഷേത്രോപദേശക സമിതിയും ബോർഡ് തീരുമാനത്തിനെതിരെ രംഗത്തെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാൽപ്പായസത്തിന്റെ പേര് മാറ്റാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നു ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രി, പ്രസിഡന്റ്, കമ്മീഷണർ എന്നിവർക്ക് ഉപദേശക സമിതി ഫാക്സ് സന്ദേശമയച്ചു.ബോർഡിന്‍റെ തീരുമാനത്തിനെതിരെ ഭക്തരും ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് ഗോപാല കഷായമെന്നാക്കി മാറ്റി പേറ്റന്റ് എടുക്കാൻ ബോർഡ് തീരുമാനമെടുത്തത്.