പാലക്കാട്: കാട്ടാന ശല്യത്തിന് എതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് കഞ്ചിക്കോട് വല്ലടിയിൽ വനപാലകരെ നാട്ടുകാർ തടഞ്ഞുവച്ചു. തുടർച്ചയായി പ്രദേശത്ത് കാട്ടാനകൾ നാശനഷ്ടo ഉണ്ടാക്കുമ്പോഴും വനപാലകർ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഡിഎഫ്ഒ എത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ജനങ്ങൾ നിലപാടെടുത്തിരുന്നു. എന്നാൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന് പൊലീസെത്തി ഉറപ്പു നൽകിയതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.