Asianet News MalayalamAsianet News Malayalam

വീടില്ലാത്ത കുടുംബത്തിന് സ്നേഹക്കൂടൊരുക്കി പി ടി തോമസ് ഫൗണ്ടേഷന്‍; താക്കോല്‍ കൈമാറി രമേശ് ചെന്നിത്തല 

സ്വന്തമായി കിടപ്പാടമില്ലാത്ത കുടുംബത്തിന് വീടൊരുക്കാമെന്ന് പി ടി തോമസ് കൊടുത്ത വാക്കിന്റെ പൂർത്തികരണമാണെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു.

PT Thomas Foundation built house for homeless family, Ramesh chennithala inaugurate prm
Author
First Published Sep 15, 2023, 9:48 PM IST

കൊച്ചി: പി ടി തോമസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹക്കൂട് പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി. കാക്കനാട് ചിറ്റേത്തുകരയിൽ ബീന കാലേഷിനാണ് താക്കോല്‍ കൈമാറിയത്. ഉമ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ രൂപീകരിച്ച പി ടി തോമസ് ഫൗണ്ടേഷനാണ് വീട് നിർമ്മിച്ചു നൽകിയത്. അമ്മയും രണ്ട് പെൺമക്കളും അടങ്ങുന്ന നിർധനരായ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകിയത്. സ്വന്തമായി കിടപ്പാടമില്ലാത്ത കുടുംബത്തിന് വീടൊരുക്കാമെന്ന് പി ടി തോമസ് കൊടുത്ത വാക്കിന്റെ പൂർത്തികരണമാണെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു.

ഉമ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, തൃക്കാക്കര മുനിസിപ്പൽ  ചെയർപേഴ്സൺ രാധാമണിപിള്ള,വൈസ് ചെയർമാൻ പി എം യൂനുസ്  ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ റാഷിദ് ഉള്ളംപള്ളി, മണ്ഡലം പ്രസിഡന്റ്‌ എം.എസ് അനിൽകുമാർ, ഡിസിസി ഭാരവാഹികളായ പി.ഐ മുഹമ്മദാലി,സേവ്യർ തായങ്കേരി,അബ്ദുൾ ലത്തീഫ്,ഷാജി വഴക്കാല എം.എക്സ് സെബാസ്റ്റ്യൻ, എം എം ഹാരിസ്, കൗൺസിലർമാരായ സുമ മോഹൻ, നൗഷാദ് പല്ലച്ചി, ഉണ്ണി കാക്കനാട്, സി സി വിജു, ഹസീന ഉമ്മർ, സ്മിത സണ്ണി, ഓമന സാബു, അജിത തങ്കപ്പൻ, ഷാന അന്തു, രജനി ജീജൻ, സോമി റെജി, സക്കീർ തമ്മനം, സുജ ലോനപ്പൻ, ശാന്ത വിജയൻ, അഞ്ജന ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. 

Read More... ഭാര്യമാർക്കായി പെൻഷൻ വീതിച്ച് നല്‍കണമെന്ന് ജീവനക്കാരന്‍റെ ആവശ്യം; സുപ്രധാന നിലപാടുമായി സംസ്ഥാന സർക്കാര്‍

Follow Us:
Download App:
  • android
  • ios