ഇന്നലെ നടന്ന അപകടത്തിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടത്തിൽ തിരുവനന്തപുരം വലിയശാല സ്വദേശി കിരൺ ആണ് മരിച്ചത്.
കൊല്ലം: കൊല്ലം പുനലൂർ- മൂവാറ്റുപുഴ റോഡിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ച സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബാരിക്കേഡിൽ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. ഇന്നലെ നടന്ന അപകടത്തിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടത്തിൽ തിരുവനന്തപുരം വലിയശാല സ്വദേശി കിരൺ ആണ് മരിച്ചത്. കിരണിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പരിക്കേറ്റ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സുഹൃത്തിനൊപ്പം ഇല്ലിക്കൽ കല്ലിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ പോയി തിരുവനന്തപുരത്തേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടം. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. ബൈക്ക് ഡിവൈഡറിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ രണ്ടുപേരുടെയും ഹെൽമെറ്റുകൾ തെറിച്ചു പോവുന്നത് കാണാം. ഗുരുതരമായി പരിക്കേറ്റ കിരണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങി. സുഹൃത്ത് ചികിത്സയിലാണ്.
അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്:
