രാവിലെ 7.30 ഓടെ മീൻ വല ഉയർത്തിയപ്പോഴായിരുന്നു പാമ്പിനെ കണ്ടത്.
കോട്ടയം: കോട്ടയത്തെ സംക്രാന്തിക്ക് സമീപം കുഴിയായിപ്പടിയിൽ മീൻവലക്കുള്ളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. ഏഴടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. കുഴിയാലിപ്പടി പൊന്നാറ്റിൻപാറ രാജു. തോട്ടിൽ ഇട്ട മീൻവലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. ഇന്ന് രാവിലെ 7.30 ഓടെ മീൻ വല ഉയർത്തിയപ്പോഴായിരുന്നു പാമ്പിനെ കണ്ടത്. തുടർന്ന് പാറമ്പുഴയിൽ ഫോറസ്റ്റ് ഓഫീസ് അധികൃതരെ വിവരമറിയിച്ചു. ഇവർ എത്തി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ കൊണ്ടുപോയി.
ഏതെങ്കിലും വനമേഖലയിലേക്ക് പെരുമ്പാമ്പിനെ തുറന്ന് വിടാനാണ് അധികൃതരുടെ തീരുമാനം. ഈ മേഖലയിൽ പെരുമ്പാമ്പിനെ അടുത്തെങ്ങും കണ്ടിട്ടില്ല എന്ന് പ്രദേശവാസികൾ പറയുന്നു. കോട്ടയെ നഗരത്തോട് ചേർന്നുള്ള മേഖലയാണിത്. കഴിഞ്ഞ ആഴ്ചയും നഗരപ്രദേശത്ത് മറ്റൊരിടത്ത് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.
അഞ്ഞൂറോളം കേസുകളിലെ പ്രതി, 'കാമാക്ഷി എസ്‌ഐ' എന്ന കുപ്രസിദ്ധ കുറ്റവാളി ബിജു കട്ടപ്പന പിടിയിൽ

