തൊഴിലാളിയായ വേലുസ്വാമിയുടെ കോഴിയെയാണ് പാമ്പ് കൊന്നത്. വനം വകുപ്പ് പാമ്പിനെ പിടികൂടി ഉൾവനത്തിൽ തുറന്നുവിട്ടു.

കൊല്ലം: തെന്മലയിലെ നാഗമല എസ്റ്റേറ്റിലെ തൊഴിലാളി ലയത്തിലെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് ഒരു കോഴിയെ കൊന്നു. തൊഴിലാളിയായ വേലുസ്വാമിയുടെ കോഴിയെയാണ് പെരുമ്പാമ്പ് കൊന്നത്.

തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ തെന്മല റാപ്പിഡ് റെസ്പോൺസ് ടീം (RRT) സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് ഉൾവനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു.

View post on Instagram