എന്നാല്‍ കോഴിക്കൂട്ടില്‍ കയറിയ ഭീമന്‍ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങുകയായിരുന്നു. പാമ്പ് പൂച്ചയെ വിഴുങ്ങിയതിനെ തുടര്‍ന്ന് ചലനമറ്റ നിലയിലായിരുന്നു,. പെരുമ്പാമ്പിനെ പിന്നീട് നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് പിടികൂടി.  

കോഴിക്കോട് : കൊയിലാണ്ടിയിൽ കോഴിക്കൂട്ടിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി അജയകുമാറിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പിനെ കണ്ടത്. വീട്ടിലെ വളര്‍ത്തുപൂച്ചയെ പെരുമ്പാമ്പ് വിഴുങ്ങി. നായകളുടെ ആക്രമണം രൂക്ഷമായതിനാൽ രക്ഷിക്കാനായി അജയകുമാര്‍ രാത്രി പൂച്ചയെ കോഴിക്കൂട്ടില്‍ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ കോഴിക്കൂട്ടില്‍ കയറിയ ഭീമന്‍ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങുകയായിരുന്നു. പാമ്പ് പൂച്ചയെ വിഴുങ്ങിയതിനെ തുടര്‍ന്ന് ചലനമറ്റ നിലയിലായിരുന്നു. പെരുമ്പാമ്പിനെ പിന്നീട് നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് പിടികൂടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred