കൊട്ടാരക്കര: കൊട്ടാരക്കരയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന കടലാവിള സ്വദേശി രാമചന്ദ്രന്‍ പിള്ളയെ (71) മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ ആയിരുന്ന രാമചന്ദ്രന്‍ പിള്ള കൊവിഡ് ഭേദമായ ശേഷം നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ രണ്ടാമതും കൊവിഡ് ബാധിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാകൂ.

ആലുവയില്‍ മരിച്ച സെക്യൂരിറ്റി ജീവനക്കാരന്റെ കൊവിഡ് ഫലം നെഗറ്റീവ്