Asianet News MalayalamAsianet News Malayalam

കൊടുത്തത് പഴകിയ പച്ചക്കറി, ചോദിച്ചപ്പോൾ കൈവിട്ട പ്രയോഗവും, പിന്നാലെ 'സജിയേട്ടനെ ജയിലിൽ സേഫാക്കി' പൊലീസ്

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പൊലീസ് പ്രതിയെ പിടകൂടുകയായിരുന്നു.

Questioned about giving stale vegetables violence against couple arrest ppp
Author
First Published Feb 11, 2024, 9:46 PM IST

കൊല്ലം: പഴകിയ പച്ചക്കറികള്‍ നല്‍കിയത് ചേദ്യം ചെയ്തതിന് ദമ്പതികളെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച പച്ചക്കറി വ്യാപാരി പൊലീസ് പിടിയിലായി. തഴവ ഗ്രീന്‍വില്ലയില്‍ സോമചന്ദ്രന്‍ മകന്‍ സജി(58) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി തഴവ പഞ്ചയത്ത് ഓഫീസിന് സമീപം പ്രതി നടത്തുന്ന പച്ചക്കറി കടയില്‍ നിന്ന് പച്ചകറി കിറ്റ് വാങ്ങിയ തൊടിയുര്‍ സ്വദേശി ഉണ്ണികൃഷ്ണനും ഭാര്യക്കുമാണ് മര്‍ദ്ദനവും ഇരുമ്പ് വടിക്ക് തലക്കടിയും ഏറ്റത്. 

പ്രതി വില്‍പ്പന നടത്തിയ പച്ചക്കറി കിറ്റില്‍ പഴകിയ പച്ചക്കറികള്‍ ഉണ്ടെന്ന് പറഞ്ഞതേടെയാണ് പ്രതി അക്രമാസക്തനായി ആക്രമിക്കുകയും കടയില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് വടിയെടുത്ത് ഇരുവരുടെയും തലക്കടിക്കുകയും ആയിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പൊലീസ് പ്രതിയെ പിടകൂടുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ മോഹിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷിഹാസ്, ഷമീര്‍, ഷാജിമോന്‍ എ.എസ്.ഐ സന്തോഷ് എസ്.സിപിഓ മാരായ രാജീവ്, ഹാഷിം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

എസ്ഐ മര്‍ദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ടിപ്പർ ഡ്രൈവറുടെ പരാതി; എല്ലാം വ്യാജമെന്ന് വീഡിയോ പുറത്തുവിട്ട് പൊലീസ്

ക്ലാസിലുണ്ടായ തർക്കം, പത്താം ക്ലാസുകാരനെ പരസ്യവിചാരണ ചെയ്ത് മർദിച്ച് സഹപാഠികൾ 

തിരുവനന്തപുരം അയിരൂപ്പാറ ഹയർ സെക്കൻററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. സ്കൂള്‍ കഴിഞ്ഞ് പോകുന്നതിനിടെയാണ് സംഘം ചേർന്നുള്ള ക്രൂരമായ മർദ്ദനം നടന്നത്. കഴിഞ്ഞ മാസം നടന്ന മർദ്ദനത്തേക്കുറിച്ചുള്ള വിവരം പുറത്ത് വന്നത് വീഡിയോ പുറത്ത് വന്നതോടെ. സംഭവത്തിൽ പോത്തന്‍കോട് പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 13ന് നടന്ന മർദ്ദനത്തിൻെറ ദൃശ്യങ്ങള്‍ കഴി‌ഞ്ഞ ദിവസമാണ് കുട്ടിയുടെ അമ്മക്ക് ലഭിച്ചത്.

ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ക്ലാസിലുണ്ടായ തർക്കത്തെ തുടർന്നാണ് അതിക്രമം നടന്നത്. തർക്കം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഒരു സംഘം വിദ്യാർത്ഥികള്‍ ചേർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയെ പരസ്യമായി വിചാരണ ചെയ്ത് മർദ്ദിക്കുകയായിരുന്നു. സ്കൂളിന് പുറകിൽ വച്ചായിരുന്നു മർദ്ദനം.

സംഭവം കണ്ട നിന്നവർ പകർത്തിയ ദൃശ്യം ചില വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചപ്പോഴാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ട്യൂഷൻ കഴിഞ്ഞ് പോകുംവഴിയുള്ള മർദ്ദനം വീണ്ടും ആക്രമിക്കപ്പെടുമോയെന്നുള്ള ഭയം മൂലം കുട്ടി വീട്ടിലറിയിച്ചില്ല. കുട്ടിക്ക് അസുഖങ്ങൾ വന്നിരുന്നു അത് സംബന്ധിച്ച ബുദ്ധിമുട്ടാണ് കുട്ടിക്ക് ഉള്ളതെന്നാണ് വീട്ടുകാർ കരുതിയതെന്നാണ് അമ്മ ബിന്ദു പറയുന്നത്. വീഡിയോ കണ്ടപ്പോഴാണ് മകൻ നേരിട്ട ആക്രമണം മനസിലാക്കുന്നതെന്നും അമ്മ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios