Asianet News MalayalamAsianet News Malayalam

ആലപ്പുഴ തെക്കേതൊള്ളായിരം പാടത്ത് മടവീഴ്ച, കര്‍ഷകര്‍ ദുരിതത്തില്‍

ഈ പാടശേഖരത്തിന്റെ സമീപം 250 ഓളം വീട്ടുകാർ താമസിക്കുന്നുണ്ട്, തുടർച്ചയായിട്ടുള്ള വെള്ളപ്പൊക്കം മൂലം നൂറോളം വീട്ടുകാർ ഇതിനോടകം പാലായനം ചെയ്തു കഴിഞ്ഞു.

rain flood in alappuzha paddy field
Author
First Published Nov 8, 2022, 10:19 AM IST

ആലപ്പുഴ: ആലപ്പുഴ ഇല്ലിമുറി തെക്കേതൊള്ളായിരം പാടത്ത് മടവീഴ്ച. ചമ്പക്കുളംരാമങ്കരി പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ പാടശേഖരം. ഈ പാടശേഖരത്തിന് 13.5 കിലോമീറ്റർ ചുറ്റളവ് ഉണ്ട്.  എന്നാല്‍ ബണ്ടുകൾ ഒന്നും സുരക്ഷിതമല്ല, കഴിഞ്ഞവർഷം ഏഴുമടയാണ് ഈ പാടശേഖരത്തിൽ വീണത്. വൃശ്ചിക ഏറ്റത്തിനാണ് ഇപ്പോഴത്തെ   മട വീഴ്ച. 

പ്രദേശത്ത് ഏകദേശം 650 കൃഷിക്കാരാണുള്ളത്. ഈ പാടശേഖരത്തിന്റെ സമീപം 250 ഓളം വീട്ടുകാർ താമസിക്കുന്നുണ്ട്, തുടർച്ചയായിട്ടുള്ള വെള്ളപ്പൊക്കം മൂലം നൂറോളം വീട്ടുകാർ ഇതിനോടകം പാലായനം ചെയ്തു കഴിഞ്ഞു. കൃഷി ആവശ്യത്തിന് വളവും വിത്തും മറ്റുള്ളവയു കൊണ്ടുവരുന്നതിന് വേണ്ടി ഉള്ള തോട് പോള നിറഞ്ഞ അടഞ്ഞ നിലയിലാണ്.

മൂന്നര കിലോമീറ്റർ വേണ്ട ട്രാക്ടർ റോഡ് 750 മീറ്റർ മാത്രമേ തീർന്നിട്ടുള്ളൂ. കൃഷിക്കാർ വളരെ ദുരിതത്തിലാണ്. കർഷകർ പല ആവശ്യങ്ങളും അധികൃതരോട് പറഞ്ഞിട്ടും ഇതുവരെ ഒന്നുപോലും നടപ്പായിട്ടില്ല. പുറബണ്ട് നിർമ്മിക്കാൻ 18 കോടിയുടെ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നും നടപ്പായിട്ടില്ല. ഈ രീതിയിൽ കൃഷി ചെയ്യേണ്ട വന്നാൽ വലിയ നഷ്ടമാണെന്നും അതുകൊണ്ട്  കൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്  കർഷകർ. 

Read More : ആലപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ കന്യാകുമാരിയിൽ പിടിയിൽ

Follow Us:
Download App:
  • android
  • ios