കോഴിക്കോടും കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി നടത്തിയ സമൂഹനടത്തം മാതൃകാപരമായ ഇടപെടലാണ്. ഇക്കാര്യത്തിൽ ഫോണിൽ വിളിച്ച് അദ്ദേഹത്തെ അഭിനന്ദനങ്ങൾ അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടൻ അഭിനന്ദനീയമെന്ന് തദ്ദേശ മന്ത്രി എംബി രാജേഷ്. മയക്കുമരുന്നിനെതിരായ യുദ്ധത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ കേരളം ഒറ്റക്കെട്ടായാണ് അണിനിരക്കുന്നതെന്നും യോജിപ്പിനെ ശക്തിപ്പെടുത്തുന്നതാണ് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഇടപെടലെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 

കോഴിക്കോടും കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി നടത്തിയ സമൂഹനടത്തം മാതൃകാപരമായ ഇടപെടലാണ്. ഇക്കാര്യത്തിൽ ഫോണിൽ വിളിച്ച് അദ്ദേഹത്തെ അഭിനന്ദനങ്ങൾ അറിയിച്ചു. മയക്കുമരുന്ന് ഒരു സാമൂഹിക വിപത്താണ്. അതിനെതിരെ സമൂഹമാകെ അണിനിരക്കുകയാണ് വേണ്ടത്. രാഷ്ട്രീയ ഭിന്നതകളൊന്നും അതിന് തടസമാവില്ല. രമേശ് ചെന്നിത്തലയെപ്പോലെ ആരു രംഗത്തുവന്നാലും സ്വാഗതാർഹമാണ്. മയക്കുമരുന്ന് എന്ന മഹാവിപത്തിനെതിരായ കൂട്ടായ പോരാട്ടം നമുക്ക് ഒറ്റക്കെട്ടായി തുടരാമെന്നും മന്ത്രി വ്യക്തമാക്കി.