സംഭവത്തിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി പൊലീസിന് പരാതി നൽകി
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡ് കത്തി നശിച്ച നിലയിൽ കണ്ടെത്തി. ആലത്തൂർ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പ്രചരണ ബോർഡാണ് കത്തിച്ചത്. വടക്കഞ്ചേരി കുണ്ടുകാട് സ്ഥാപിച്ചിരുന്ന പ്രചരണ ബോർഡ് ഇന്ന് രാവിലെയാണ് കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. ആരാണ് ഇത് കത്തിച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
