ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുകൊണ്ടിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ സമൂഹമാധ്യമത്തിലൂടെയാണ് സദ്ദാം പരിചയപ്പെടുന്നത്.

മലപ്പുറം: കൊണ്ടോട്ടിയില്‍ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കരുവാരക്കുണ്ട് സ്വദേശി സദ്ദാമാണ് പിടിയിലായത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി യുവതിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനശ്രമം. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞമാസം സെപ്തംബര്‍ 30 മുതല്‍ ഈ മാസം ഒക്ടോബര്‍ ഏഴ് വരെയുള്ള കാലയളവിലാണ് പീഡനശ്രമം നടന്നത്. പെണ്‍കുട്ടി ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയാണ്. 24 കാരിയായ ഈ യുവതിയുമായി സമൂഹമാധ്യമത്തിലൂടെയാണ് സദ്ദാം പരിചയപ്പെടുന്നത്.

സംഘടനാ നേതാവ്, മോട്ടിവേഷൻ സ്പീക്കർ എന്ന് പറഞ്ഞ് പരിചയപ്പെടുത്തി അടുപ്പം സ്ഥാപിച്ച് പീഡന ശ്രമം

ഭിന്നശേഷി കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാവാണെന്ന് പറഞ്ഞും മോട്ടിവേഷന്‍ സ്പീക്കര്‍ ആണെന്നും പറഞ്ഞാണ് പരിചയപ്പെടുന്നത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കുകയും ഇത് പെണ്‍കുട്ടിയുടെ കുടുംബത്തിനും അറിയാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ ഉള്‍പ്പെടെ കൈക്കലാക്കി. പിന്നീട് പുറത്തുപോകാമെന്ന് ഉള്‍പ്പെടെ പറഞ്ഞിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ മാനസികമായി ബുദ്ധിമുട്ട് തോന്നിയതോടെ പെണ്‍കുട്ടി ബന്ധപ്പെട്ടവരോട് കാര്യം പറഞ്ഞു. പെണ്‍കുട്ടി കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഈ മാസം ഏഴിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിന് ഒടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം