പട്ടയമില്ലാത്ത ഭൂമിയ്ക്ക് വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്

തൃശ്ശൂർ: തൃശൂരിൽ യുവതിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് ബലാൽസംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പുതുക്കാട് സ്വദേശി എ ലെനിനാണ് അറസ്റ്റിലായത്. പീഡനത്തിനിരയായത് കണ്ണൂർ സ്വദേശിനിയായ 38കാരിയാണ്. ഇവരുടെ പരാതിയിലാണ് കേസ്. പട്ടയമില്ലാത്ത ഭൂമിയ്ക്ക് വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. 2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

കോട്ടയത്ത് നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ

കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസിലെ (Pocso Case) പ്രതി ബാംഗ്ലൂരിൽ നിന്ന് പിടിയിൽ. മുണ്ടക്കയം സ്വദേശി ബിജീഷ് ആണ് പിടിയിലായത്. മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കഴിഞ്ഞ നവംബർ 24 ന് ബിജീഷ് രക്ഷപ്പെട്ടത്.

മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുമ്പോൾ ആയിരുന്നു രക്ഷപ്പെടൽ. വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടു വന്നപ്പോൾ ശുചിമുറിയിൽ നിന്ന് പൊലീസിന്റെ കണ്ണ് വെട്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലാണ് ബിജീഷിനെ ബാംഗ്ലൂരിൽ നിന്ന് പിടികൂടിയത്. പ്രതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

മകന്റെ സഹപാഠികളായ ആൺകുട്ടികളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു, യുവതിക്കെതിരെ അന്വേഷണം

14കാരിക്ക് പീഡനം; അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍, അച്ഛന്‍ ഒളിവില്‍