ഒരു മാസമെടുത്ത് വിരിഞ്ഞ ആയിരം ഇതളുള്ള 'അപൂർവ്വത', ഹരീഷിനും രമ്യക്കും എന്തെന്നില്ലാത്ത ആഹ്ലാദം
കാസർകോട്: കേരളത്തില്‍ അപൂര്‍വ്വമായ സഹസ്രദള പത്മം കാസര്‍കോട് വിരിഞ്ഞു. മാവുങ്കാല്‍ കോട്ടപ്പാറയിലെ ഹരീഷിന്‍റെ വീട്ടുമുറ്റത്താണ് ആയിരം ഇതളുള്ള താമര വിരിഞ്ഞത്. ദേവീ ദേവന്മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന സഹസ്രദള പത്മം. അത് വീട്ടുമുറ്റത്ത് വിരിഞ്ഞതിന്‍റെ സന്തോഷത്തിലാണ് മാവുങ്കാല്‍ കോട്ടപ്പാറയിലെ ഹരീഷ്- രമ്യ ദമ്പതികള്‍.
ഒരു മാസമെടുത്താണ് ഈ ആയിരം ഇതളുള്ള താമര പൂര്‍ണ്ണമായി വിരിഞ്ഞത്. ഒന്നര വര്‍ഷം മുമ്പ് ബദിയടുക്കയില്‍ നിന്നാണ് താമരയുടെ വിത്ത് കൊണ്ട് വന്നത്. പൂക്കളോട് പ്രിയമുള്ള രമ്യയായിരുന്നു നട്ട് വളര്‍ത്തുന്നതില്‍ പൂര്‍ണ്ണ മേല്‍നോട്ടം. കേരളത്തിലെ കാലാവസ്ഥയില്‍ സഹസ്രദള പത്മം അപൂര്‍വ്വമായി മാത്രമേ പൂവിടാറുള്ളൂ. എന്നാല്‍ കൃത്യമായ പരിചരണത്തിലൂടെ പൂവിരിഞ്ഞപ്പോള്‍ ഇവര്‍ക്ക് ഏറെ ആഹ്ലാദം.

ട്രെയിനുകൾ റദ്ദാക്കി
ഗരീബ് രഥ് എക്സ്പ്രസ് റദ്ദാക്കി.
പരശുറാം എക്സ്പ്രസ് റദ്ദാക്കി.
കൊല്ലം എറണാകുളം മെമു റദ്ദാക്കി.
എറണാകുളം കൊല്ലം മെമു റദ്ദാക്കി.
എറണാകുളം കായംകുളം മെമു റദ്ദാക്കി.
കൊല്ലം കോട്ടയം മെമു റദ്ദാക്കി.
എറണാകുളം കൊല്ലം സ്പെഷ്യൽ മെമു റദ്ദാക്കി.
കോട്ടയം കൊല്ലം മെമു സർവീസും റദ്ദാക്കി.
ഈ ട്രെയിനുകൾ കൊല്ലം വരെ മാത്രമേ സർവീസ് നടത്തൂ
കായംകുളം എറണാകുളം എക്സ്പ്രസ്, എറണാകുളം ആലപ്പുഴ മെമു, ആലപ്പുഴ എറണാകുളം എക്സ്പ്രസ്, നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗർകോവിൽ കോട്ടയം എക്സ്പ്രസ് എന്നിവ കൊല്ലം വരെ മാത്രമേ സർവീസ് നടത്തുള്ളൂ.
ഈ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും
ശബരി എക്സ്പ്രസ്, കേരള എക്സ്പ്രസ്, കന്യാകുമാരി ബെംഗളുരു എക്സ്പ്രസ്, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം ചെനൈ മെയിൽ, നാഗർകോവിൽ ഷാലിമാർ എക്സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, പുനലൂർ ഗുരുവായൂർ എക്സ്പ്രസ് എന്നിവ നാളെ ആലപ്പുഴ വഴിയും തിരിച്ചു വിട്ടിട്ടുണ്ട്.
