പൊലീസ് കണ്ടാലറിയുന്ന 8 പേർക്കതിരെ കേസ് എടുത്തു. വൈകിട്ട് 5 മണിക്കാണ് ഒരു സംഘം പട്ടാമ്പി റോഡ് മഞ്ചക്കല്ലിലെ ഭാരത് പെട്രോളിയം പമ്പിലെ ജീവനക്കാരൻ നെല്ലായ പേങ്ങാട്ടിരി സ്വദേശി അഷ്റഫിനെ മർദ്ദിച്ചത്. പരുക്കേറ്റ അഷ്റഫിനെ ചെർപ്പുളശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ഒരു സംഘം പമ്പിലെത്തി മർദ്ദിച്ചതായി പരാതി. ബൈക്കിൽ പെട്രോൾ നിറച്ചതിന്റെ പണം ഫോൺ പെ വഴി അയച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണമായത്. പൊലീസ് കണ്ടാലറിയുന്ന 8 പേർക്കതിരെ കേസ് എടുത്തു. വൈകിട്ട് 5 മണിക്കാണ് ഒരു സംഘം പട്ടാമ്പി റോഡ് മഞ്ചക്കല്ലിലെ ഭാരത് പെട്രോളിയം പമ്പിലെ ജീവനക്കാരൻ നെല്ലായ പേങ്ങാട്ടിരി സ്വദേശി അഷ്റഫിനെ മർദ്ദിച്ചത്. പരുക്കേറ്റ അഷ്റഫിനെ ചെർപ്പുളശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ബസ് ജീവനക്കാരന് മര്‍ദ്ദനം; അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഫോൺവഴി നൽകിയ പണം പരിശോധിക്കണമെന്ന് ജീവനക്കാരൻ പറഞ്ഞതിനെ തുടർന്നാണ് ആക്രമണമുണ്ടായത്. ജീവനക്കാരനും വന്നവരും തമ്മിൽ ചെറിയ വാക്കുതർക്കം ഉണ്ടാവുകയും അവർ പിരിഞ്ഞു പോവുകയും ചെയ്തു. എന്നാൽ സംഭവത്തിനു ശേഷം ഒരു കൂട്ടമാളുകൾ വന്ന് കൂട്ടആക്രമണം നടത്തുകയായിരുന്നു. നെല്ലായ സ്വദേശി അഷ്റഫിനാണ് മർദ്ദനമേറ്റത്. നിലവിൽ 8 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്ന് ചെർപ്പുളശ്ശേരി പൊലീസ് അറിയിച്ചു. 

രാത്രി മുഴുവൻ ക്രൂര പീഡനം; രാവിലെ കെട്ടഴിച്ച് യുവതി വിവസ്ത്രയായി ഓടി, പ്രതി പിന്തുടർന്നു, നാട്ടുകാർ രക്ഷയായി

കൊച്ചിയില്‍ സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എ.ആര്‍ അനന്ദു, ഹാഷിം, ശരവണന്‍, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണ് പിടിയിലായത്. എറണാകുളം മഹാരാജാസ് കോളേജിന് മുന്നില്‍ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്. 

പൊലീസിനെ കണ്ടതോടെ പരുങ്ങല്‍, മുങ്ങാന്‍ ശ്രമം, അപകടം; കാർ പരിശോധനയില്‍ കണ്ടെത്തിയത് 30 ലക്ഷം രൂപയും സ്വർണവും