മലപ്പുറം കുറ്റിപ്പുറത്ത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ലഹരി കേന്ദ്രം പോലീസ് കണ്ടെത്തി പൂട്ടി. അരക്കിലോയോളം കഞ്ചാവും ലഹരിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തു. നാട്ടുകാരുടെ സംശയത്തെ തുടർന്നുള്ള അന്വേഷണമാണ് ലഹരി കേന്ദ്രം കണ്ടെത്താൻ പോലീസിനെ സഹായിച്ചത്.
മലപ്പുറം: കുറ്റിപ്പുറത്ത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ലഹരി കേന്ദ്രത്തിന് പോലീസ് പൂട്ടിട്ടു. അരക്കിലോ കഞ്ചാവും ലഹരിക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും കണ്ടെത്തി. നാട്ടുകാർക്ക് തോന്നിയ സംശയമാണ് ലഹരി കേന്ദ്രം പൂട്ടാൻ പോലീസിനെ സഹായിച്ചത്.

കുറ്റിപ്പുറം വാസുപടിയിൽ പ്രവർത്തിച്ചിരുന്ന ലഹരി കേന്ദ്രമാണ് പൊലീസ് കണ്ടെത്തി പൂട്ടിയത്. തിരുനാവായ സ്വദേശിയായ മുഹമ്മദ് ദിൽഷാദിൽ നിന്ന് 585 ഗ്രാം കഞ്ചാവും കണ്ടെടുത്തു. വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ഒരുക്കിയ ലഹരി കേന്ദ്രമെന്നാണ് പോലീസ് പറയുന്നത്. കേന്ദ്രത്തിൽനിന്ന് പുകവലിക്കാൻ ഉപയോഗിക്കുന്ന മൂന്ന് ഫർണസുകളും കണ്ടെത്തിയിട്ടുണ്ട്.
ചിലയാളുകളെ കുറിച്ച് നാട്ടുകാർക്ക് തോന്നിയ സംശയം കുറ്റിപ്പുറം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷിച്ചപ്പോൾ ഇതൊരു വാടക വീടായിരുന്നു എന്നും യുവാക്കൾ ചേർന്ന് ലഹരിയുമായി തമ്പടിക്കാറുണ്ടെന്നും മനസിലാക്കി. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള മലയാള കോഡ് ഭാഷകളും ചുവരുകളിൽ എഴുതിയതായി കാണാം. ലഹരി കേന്ദ്രവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണ് പോലീസ്.


