സിപിഎം ജില്ലാ സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ ആണ് തീരുമാനം റിപ്പോർട്ട് ചെയ്തത്. നേരത്തെ വിഭാഗീയ പ്രശ്നങ്ങളെ തുടർന്ന് ഏരിയാ കമ്മിറ്റി പുന:സംഘടിപ്പിച്ചിരുന്നു. തുടർന്നും വിഭാഗീയത കണ്ടെത്തിയതോടെ ആണ് നടപടിയുണ്ടായത്. 

പാലക്കാട്: വിഭാഗീയതയെ തുടർന്ന് ചെർപ്പുളശ്ശേരി സിപിഎമ്മിൽ വീണ്ടും നടപടി. ചെർപ്പുളശ്ശേരി സിപിഎം അഞ്ചംഗ ഏരിയ സെന്ററിന്റെ പ്രവർത്തനം മരവിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ ആണ് തീരുമാനം റിപ്പോർട്ട് ചെയ്തത്. നേരത്തെ വിഭാഗീയ പ്രശ്നങ്ങളെ തുടർന്ന് ഏരിയാ കമ്മിറ്റി പുന:സംഘടിപ്പിച്ചിരുന്നു. തുടർന്നും വിഭാഗീയത കണ്ടെത്തിയതോടെ ആണ് നടപടിയുണ്ടായത്. 

ആലപ്പുഴ സിപിഎമ്മിൽ പ്രതിസന്ധി; ഏരിയാ കമ്മിറ്റിയിലെ 3 പേരെ പുറത്താക്കി, വർഗവഞ്ചകരെന്ന് പോസ്റ്റർ

പാലക്കാട്ടെ സി പി എമ്മിലെ വിഭാഗീയത അന്വേഷിക്കാൻ നേരത്തെ രണ്ടംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ആനാവൂർ നാഗപ്പൻ, കെ ജയചന്ദ്രൻ എന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങൾ. കമ്മീഷൻ രണ്ട് തവണ സിറ്റിങ് നടത്തിയിരുന്നു. ജില്ല സമ്മേളനത്തിന് മുമ്പും ശേഷം ജില്ലയിലുണ്ടായ വിഭാഗീയ പ്രവർത്തനമാണ് കമ്മീഷൻ പ്രധാനമായും പരിശോധിച്ചത്. എലപ്പുള്ളി, വാളയാർ, ചെർപ്പുളശ്ശേരി മേഖലയിലെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനുമായിരുന്നു മുൻഗണന. ഇതിൽ തന്നെ വാളയാറിലാണ് വിഭാഗീതയ രൂക്ഷമെന്ന് കണ്ടെത്തിയിരുന്നു. ഇവിടെ തമ്മിലടി വരെ ഉണ്ടായ സാഹചര്യമുണ്ടായിരുന്നു. സാമ്പത്തിക ക്രമക്കേട് അടക്കം ​ഗുരുതര ആരോപണങ്ങൾ പ്രദേശിക നേതാക്കൾക്കെതിരെ ഉയ‍ർന്നിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ ഘടകത്തിലെ വിഭാഗീയത അന്വേഷിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തിയത്. ഈ കമ്മീഷൻ റിപ്പോർട്ട് പ്രകാരം നടപടിയെടുത്തിരുന്നു. എന്നാൽ പിന്നീട് പുന:സംഘടിപ്പിച്ച ഏരിയാ കമ്മിറ്റിയാണ് വിഭാഗീയതയെ തുടർന്ന് വീണ്ടും മരവിപ്പിച്ചത്. 

ക്വട്ടേഷൻ സംഘങ്ങളുമായി ഡിവൈഎഫ്ഐ നേതാക്കളുടെ ബന്ധം, ചർച്ചയായി പി. ജയരാജന്റെ മകന്റെ പോസ്റ്റുകൾ; വിമർശനം

https://www.youtube.com/watch?v=Ko18SgceYX8