അടുക്കളയിൽ എലികളുടെ സാന്നിധ്യം കണ്ടെത്തിയ ചാവക്കാട്ടെ ഹോട്ടൽ നഗരസഭ അടപ്പിച്ചു.ഭക്ഷണപദാർത്ഥങ്ങൾ എലികൾ ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ  പ്രചരിച്ചിരുന്നു

തൃശൂര്‍: അടുക്കളയിൽ എലികളുടെ സാന്നിധ്യം കണ്ടെത്തിയ ഹോട്ടൽ നഗരസഭ അടപ്പിച്ചു. തൃശൂര്‍ ചാവക്കാട് നഗരസഭയിലെ കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന ഓട്ടോഗ്രാഫ് റെസ്റ്റോറന്‍റ് ആന്‍ഡ് കഫെ എന്ന സ്ഥാപനത്തിന്‍റെ അടുക്കളയിലെ ഭക്ഷണപദാർത്ഥങ്ങൾ എലികൾ ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു.

ഈ വീഡിയോ ദൃശ്യങ്ങല്‍ ശ്രദ്ധയിൽപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം അന്വേഷണം നടത്തിയത്. തുടര്‍ന്ന് ഹോട്ടലിൽ പരിശോധന നടത്തി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് നഗരസഭാ സെക്രട്ടറി സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിടുകയായിരുന്നു. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഹോട്ടൽ പൂട്ടുകയായിരുന്നു.

നടന്മാര്‍ക്കെതിരായ പരാതി പിൻവലിക്കില്ലെന്ന് ആലുവയിലെ നടി; 'താൻ നേരിട്ട അതിക്രമത്തിന് നീതി വേണം,'

കണ്ണൂരിൽ ശബരിമല തീര്‍ത്ഥാടകര്‍ സ‍ഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

Asianet News Live | By-Election Results 2024 LIVE | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്