കണ്ണൂർ പിലാത്തറ ചെറുതാഴത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്ന തീര്‍ത്ഥാടകര്‍ക്ക് നിസാര പരിക്കേറ്റു.

കണ്ണൂര്‍:കണ്ണൂർ പിലാത്തറ ചെറുതാഴത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് അപകടം. ഇന്ന് പുലര്‍ച്ചെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.

കര്‍ണാടക സ്വദേശികളായ 23 പേരാണ് ബസിലുണ്ടായിരുന്നത്. ബസ് റോഡിലൂടെ പോകുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതോടെ നിയന്ത്രണം വിടുകയായിരുന്നു. റോഡിൽ നിന്ന് പുറത്തേക്ക് നീങ്ങിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ബസിലുണ്ടായിരുന്ന തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ബസിനുള്ളിലേക്ക് തെറിച്ചുവീണും ഇടിച്ചുമാണ് പരിക്കേറ്റത്. ആര്‍ക്കും സാരമായ പരിക്കില്ല.

ശബരിമല സീസൺ പ്രമാണിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നൽകാൻ കഞ്ചാവ് കടത്തി; കോട്ടയത്ത് യുവാവ് പിടിയിൽ

വയനാട്ടിൽ ഇടതുക്യാമ്പിൽ പൊട്ടിത്തെറി, പ്രചാരണത്തിൽ സിപിഎം സാന്നിധ്യം കുറഞ്ഞു, കടുത്ത അതൃപ്തിയിൽ സിപിഐ

Asianet News Live | By-Election Results 2024 LIVE | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്