ചിങ്ങോലി പ്രസാദത്തില്‍ പ്രസന്ന കുറുപ്പിന്റെ മകന്‍ പ്രസാദി (33) നെയാണ് സുഹൃത്ത് ഉണ്ണികൃഷ്ണന്റെ കൊച്ചു മണ്ണാറശ്ശാല പടീറ്റതില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഒരു അപകടംമൂലം അംഗവൈകല്യം ഉണ്ടായതിനെ തുടര്‍ന്ന് വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു .

ഹരിപ്പാട്: റിട്ട. നേവി ഉദ്യോഗസ്ഥന്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ചിങ്ങോലി പ്രസാദത്തില്‍ പ്രസന്ന കുറുപ്പിന്റെ മകന്‍ പ്രസാദി (33) നെയാണ് സുഹൃത്ത് ഉണ്ണികൃഷ്ണന്റെ കൊച്ചു മണ്ണാറശ്ശാല പടീറ്റതില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു അപകടംമൂലം അംഗവൈകല്യം ഉണ്ടായതിനെ തുടര്‍ന്ന് വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു ഇദ്ദേഹം. ഭാര്യ രശ്മി ചിങ്ങോലിയിലെ സ്വകാര്യ ആയുര്‍വ്വേദ ആശുപത്രിയിലെ ഡോക്ടറാണ്.