പാലക്കാട്: പാലക്കാട് ശേഖരീപുരത്ത് ഇരുചക്രവാഹനത്തിൽ കാറിടിച്ച് മുൻ അധ്യാപിക മരിച്ചു. ശേഖരീപുരം സ്വദേശി അംബികയാണ് മരിച്ചത്. മോയൻസ് സ്കൂളിലെ മുൻ അധ്യാപികയാണ്. ഭർത്താവ് ഗോപിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് എസ്‍പി ഓഫീസിലെ ജീവനക്കാരൻ മുരളി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. മുരളിയെ പൊലീസ് കസ്റ്റഡിയെടുത്തു.ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു