Asianet News MalayalamAsianet News Malayalam

ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട് കൊക്കയാറിലെ അഴങ്ങാട് ഗ്രാമം; റോഡ് തകര്‍ന്നു, സാധനങ്ങള്‍ എത്തിക്കുന്നത് തലച്ചുമടായി

മൂന്ന് വീടുകളിലുൾപ്പെടെയുള്ള നാല് ക്യാമ്പുകളിലാണ് 200 ഓളം പേർ ഇവിടെ കഴിയുന്നത്. കിലോ മീറ്ററുകളോളം ചുമന്നാണ് ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നത്.

Road destroyed at azhangad in kokkayar  due to landslide
Author
Idukki, First Published Oct 20, 2021, 6:50 PM IST

ഇടുക്കി: ഉരുൾപൊട്ടൽ (landslide) ദുരന്തത്തില്‍ റോഡ് എല്ലാം തകർന്നത്തോടെ ഒറ്റപ്പെട്ട് ഇടുക്കിയിലെ (idukki) കൊക്കയാർ (Kokkayar) പഞ്ചായത്തിലെ അഴങ്ങാട് ഗ്രാമം. പ്രദേശത്ത് ഉള്ളവർക്ക് അഞ്ച് ദിവസമായി പുറം ലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഇവിടെ ആദ്യം എത്തിയ മാധ്യമ സംഘം ഏഷ്യാനെറ്റ് ന്യൂസിന്‍റെതാണ്.

മൂന്ന് വീടുകളിലുൾപ്പെടെയുള്ള നാല് ക്യാമ്പുകളിലാണ് 200 ഓളം പേർ ഇവിടെ കഴിയുന്നത്. കിലോ മീറ്ററുകളോളം ചുമന്നാണ് ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നത്. ചെറുതും വലുതുമായ നാൽപതോളം ഉരുൾപൊട്ടലാണ് പ്രദേശത്ത് ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ ഇവിടേക്കുള്ള റോഡ് പൂര്‍ണ്ണമായി തകര്‍ന്നതോടെ പ്രദേശം ഒറ്റപ്പെടുകയായിരുന്നു. പലര്‍ക്കും വീടും കൃഷിയും നഷ്ടമായി.

പ്രദേശത്തെ ഏകദേശം 70 ഏക്കറോളം കൃഷി സ്ഥലം നശിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശം ഇനി വാസയോഗ്യമല്ലെന്നും നാട്ടുകാര്‍ പറയുന്നു. ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് ഉയരുന്ന പരാതിയും ഉയരുന്നുണ്ട്.

Also Read: ദുരന്തത്തിനിടയിലും മോഷണം; കൊക്കയാർ വടക്കേമലയിൽ രണ്ട് വീട്ടുകാർക്ക് പണം നഷ്ടമായി

കുത്തിയൊലിച്ചെത്തിയ പാറയും വെള്ളം കൊക്കയാറില്‍ ഏഴ് വീടുകളാണ് തകർത്തത്. ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ഏഴ് പേരുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.

Also Read: വേദനയായി കൊക്കയാര്‍; മൂന്നര വയസുകാരന്‍റെ മൃതദേഹവും കിട്ടി,മലവെള്ളപ്പാച്ചിലില്‍ കാണാതായ ആന്‍സിക്കായി തെരച്ചില്‍

Follow Us:
Download App:
  • android
  • ios