കോഴിക്കോട്: വുഡ്‌ലാന്‍റ് ജംഗ്ഷനിലെ ലിവ ബുക്ക്സ് എന്ന കടയുടെ ഷട്ടർ പൊളിച്ച് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. ഈരാറ്റുപേട്ട മംഗലാംകുന്നു കോളനിയിലെ ഷാജി എന്ന ഭദ്രാവതി ഷാജി (56)  ആണ് പിടിയിലായത്. കോഴിക്കോട് സിറ്റി ഡിസിപി സുജിത്ത് ദാസിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കസബ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.  

പൊലീസിനെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഷാജി. സഞ്ചിതൂക്കി വിടുവീടാന്തരം കയറി സാധനങ്ങൾ പെറുക്കാനെന്ന വ്യാജേന വീടുകൾ കണ്ടെത്തി രാത്രി മോഷണം നടത്തുന്നതാണ് പതിവ്. ലോക്ക് ഡൗൺ ആയതുകൊണ്ട് കടകൾ നേരത്തെ അടക്കുന്നത് മുതലാക്കിയാണ് ഷാജി കമ്പി പാര ഉപയോഗിച്ച് ഷട്ടർ പൊളിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചത്. പിടിക്കാനായി ആരെങ്കിലും അടുത്ത് വരുമ്പോൾ കയ്യിലുള്ള ഇരുമ്പ് പാര ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടുകയാണ് ഇയാളുടെ രീതി.

അക്രമകാരിയായ ഷാജിയെ പ്രത്യേക അന്വേഷണ സംഘവും കസബ പൊലീസ് ഇൻസ്‌പെക്ടർ എം പ്രജീഷിൻറെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് കീഴ്‌പെടുത്തുകയായിരുന്നു. പ്രതി സ്ഥിരമായി പൂട്ടുപൊളിക്കാനുപയോഗിക്കുന്ന ഇരുമ്പ് പാരയും മോഷണമുതലുകളും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

പരിമിതികളെ തോൽപ്പിച്ച് കടൽ നീന്തി കടക്കാനായി ബാബുരാജ്; ആശങ്ക ഒന്നുമാത്രം