ആമ്പലും താമരയുമെല്ലാം വിരിഞ്ഞ് നിൽക്കുന്നു. കുളത്തിലല്ല, മട്ടുപ്പാവിൽ

മലപ്പുറം: ആമ്പലും താമരയും വിരിഞ്ഞുനിൽക്കുന്ന മട്ടുപ്പാവ്. ഗാക് ഫ്രൂട്ടുകൾ നിറഞ്ഞ് ഒരു പന്തൽ. മട്ടുപ്പാവ് കൃഷിയിലൂടെ മികച്ച വരുമാനം കൊയ്യുകയാണ് മലപ്പുറത്തെ വീട്ടമ്മയായ ഹസീന.

മലപ്പുറം കൊണ്ടോട്ടിയിലെ ഹസീനയുടെ വീടിന്‍റെ മട്ടുപ്പാവിലെത്തിയാൽ പൂന്തോട്ടവും പഴത്തോട്ടവും ഒന്നിച്ച് കാണാം. സ്വർഗകനിയെന്ന ഓമനപ്പേരുള്ള ഗാക് ഫ്രൂട്ടുകൾ പഴുത്തുതുടുത്തു നിൽക്കുന്നു. ടയറുകളിലും പ്ലാസ്റ്റിക് പാത്രങ്ങളിലും പഴയ റഫ്രിഡ്ജറേറ്ററുകളിലും ഒരുക്കിയ കുഞ്ഞുകുളങ്ങളിൽ പൂത്തുനിൽക്കുന്ന ആമ്പലും താമരയും.

12 വർഷം മുൻപാണ് ഹസീന കൃഷിയിലേക്കെത്തുന്നത്. സ്ഥലപരിമിതി പ്രശ്നമായപ്പോൾ മട്ടുപ്പാവിലേക്ക് മാറ്റി. കൊവിഡ് കാലത്ത് ഓൺലൈനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഗാഗ് ഫ്രൂട്ടിനും ആമ്പലിനും താമരയ്ക്കുമെല്ലാം വിപണിയുമായി,.

ഗാഗ് ഫ്രൂട്ടിന്‍റെ ഔഷധ ഗുണം തന്നെയാണ് അതിനെ വിപണിയിലെ പ്രിയപ്പെട്ടതാക്കുന്നത്. ഇതിനുപുറമെ സ്വന്തം ബ്രാൻഡിൽ ക്രീമുകളും ഓയിലും ഹസീന വിപണിയിലിറക്കുന്നുണ്ട്. ഓണക്കാലത്ത് ചെണ്ടുമല്ലി കൃഷിയിലും ഹസീന മികച്ച വിളവ് നേടിയിരുന്നു. 

YouTube video player