ആലപ്പുഴ: കരിപ്പൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് കേസുകളിലായി 1.84 കോടി രൂപയ്ക്കുള്ള 3.664 കിലോ സ്വർണ്ണം എയർ കസ്റ്റംസ് ഇൻറലിജന്റ്‌സ് വിഭാഗം പിടികൂടി. വിവിധ വിമാനങ്ങളിൽ ദുബൈയിൽ നിന്ന് എത്തിയ കാസർകോട് സ്വദേശികളായ അൻവർ, ആഇശത്ത്, കോഴിക്കോട് സ്വദേശികളായ സാലി, അനസ്, കടലുണ്ടി സ്വദേശി ബിബിൻ ലാൽ എന്നിവരാണ് സ്വർണ്ണക്കടത്തുമായി പിടിയിലായത്. 

ആഇശത്ത് 370 ഗ്രാം സ്വർണ്ണം പാന്റ്സിന്റെ വേസ്റ്റ് ലൈനിനുള്ളിൽ ചെറുകഷ്ണങ്ങളായി ബാഗേജിൽ ഒളിപ്പിച്ചു വെച്ചിരിക്കയായിരുന്നു. സാലി 707 ഗ്രാമും, അനസ് എന്നിവർ യഥാക്രമം 707,960 മിശ്രിത സ്വർണം ക്യാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ള ഒളിപ്പിച്ച് കടത്തുകയായിരുന്നു. 

അൻവർ 601 ഗ്രാം സ്വർണം ഫോയിൽ രൂപത്തിൽ കാർഡ് ബോർഡ് പെട്ടിയുടെ പാളികൾക്കുള്ളിലായി ഒളിപ്പിച്ചാണ് കൊണ്ടു വന്നിരുന്നത്. ഷിബുലാൽ ഒരു കിലോയിലധികം തൂക്കമുള്ള സ്വർണ മിശ്രിതം ക്യാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചിരുന്നത്.