എടപ്പാൾ: എടപ്പാളിൽ മിനിലോറിയിൽ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുടെ ഹാൻസ് എക്‌സൈസ് സംഘം പിടികൂടി. ഞായറാഴ്ച രാവിലെ പത്ത് മണിയോടെ എടപ്പാൾ കുറ്റിപ്പുറം റോഡിൽ നിന്നാണ് ബൊലോറ പിക്കപ്പിൽ കടത്തിയിരുന്ന വിപണിയിൽ 30 ലക്ഷത്തോളം വിലവരുന്ന 78000 പാക്കറ്റ് ഹാൻസ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. 

വാഹനത്തിന്‍റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വെളിയംകോട് സ്വദേശിയായ  മുഹമ്മദ് ബഷീർ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള വാഹനമാണ് എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തത്.