Asianet News MalayalamAsianet News Malayalam

ആർഎസ്എസ് മേധാവി മോഹൻ ഭഗവത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് ഞായറാഴ്ച ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം.

RSS chief Mohan Bhagwat visited the Guruvayur temple
Author
First Published Sep 18, 2022, 8:15 PM IST

ഗുരുവായൂർ: ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് ഞായറാഴ്ച ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. ശ്രീവൽസം അതിഥി മന്ദിരത്തിന് മുന്നിൽ വാഹനമിറങ്ങിയ അദ്ദേഹം സഹപ്രവർത്തകർക്കൊപ്പം തെക്കേ നടപ്പന്തലിലൂടെ  നടന്നെത്തി. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു . തുടർന്ന് നാലമ്പലത്തിൽ പ്രവേശിച്ച് ദർശനം നടത്തി. 

ഉപദേവതാ ക്ഷേത്രങ്ങളിലും ദർശനം നടത്തിയ അദ്ദേഹം ക്ഷേത്രം കൂത്തമ്പലവും സന്ദർശിച്ചു കാര്യങൾ ചോദിച്ചറിഞ്ഞു. ദർശനം പൂർത്തിയാക്കിയ അദ്ദേഹത്തിനും സഹപ്രവർത്തകർക്കും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ  പ്രസാദകിറ്റും നൽകി.

അതേസമയം, തൃശ്ശൂരിലുള്ള മോഹൻ ഭഗവതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ശനിയാഴ്ച രാത്രി എട്ടിനാണ് തൃശൂർ ആനക്കല്ല് അവണിശ്ശേരിയിലെ ആര്‍എസ്എസ് പ്രവർത്തകൻ മണികണ്ന്‍റെ വീട്ടിൽ മോഹൻ ഭാഗവതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂര്‍ കൂടിക്കാഴ്ചക്ക് ശേഷം ഗവര്‍ണര്‍ മടങ്ങി. 

Read more: 'മോഹന്‍ ഭാഗവതിനെ ഗവര്‍ണര്‍ സന്ദര്‍ശിച്ചത് എല്ലാപ്രോട്ടോക്കോളും ലംഘിച്ച്,ഗവർണർ ആര്‍എസ്എസുകാരനാണ്' എംവി ജയരാജന്‍

സവിശേഷ രാഷ്ട്രീയ സാഹചര്യത്തിലാണ് ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത്.  ഗവർണർ ആരിഫ് മുഹമ്മദ് ഖാനും  മുഖ്യമന്ത്രി പിണറായി വിജയനും പോര് അതിരൂക്ഷമായ സാഹചര്യത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മോഹന്‍ഭാഗവതിനെ കാണുന്നത്. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് ഗവർണർ പരസ്യ മറുപടി പറഞ്ഞിരുന്നു. 

പ്രിയ വർഗീസിന്റ നിയമനത്തെ പിന്തുണച്ചതും ഗവർണർ സ്ഥാനങ്ങൾ ആഗ്രഹിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളിൽ ഗവർണർക്ക് കടുത്ത അതൃപ്‌തിയുണ്ട്. വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് വീണ്ടും സൂചന നൽകുന്ന ഗവർണർ കണ്ണൂർ വിസിക്കെതിരായ നടപടി ഉടൻ കടുപ്പിക്കും. ഗവർണർക്ക് മറുപടി പറയണം എന്ന സിപിഎമ്മിന്റെ തീരുമാന പ്രകാരം ആയിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ വിമർശനം.

Follow Us:
Download App:
  • android
  • ios