തലശേരി:  ആര്‍എസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. വത്സൻ തില്ലങ്കേരിയുടെ വാഹനം പുലർച്ചെ അഞ്ചു മണിയോടെ ആറാം മൈലിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ വത്സൻ തില്ലങ്കേരിക്കും കൂടാതെ ഗൺമാൻ അരുണിനും പരിക്കേറ്റു.

ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു, പരിക്ക് ഗുരുതരമല്ല. കൊല്ലത്തെ പരിപാടിയിൽ പങ്കെടുക്കാനായി രാവിലെ വീട്ടിൽ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഹൈവേ പട്രോൾ സംഘമാണ് പരിക്ക് പറ്റിയവരെ ആശുപത്രിയിൽ എത്തിച്ചത്.