Asianet News MalayalamAsianet News Malayalam

പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ശിഹാബുദ്ദീന്‍-സുലേഖ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിലാണ് സേഫ്റ്റിപിന്‍ കുടുങ്ങിയത്. പിന്നീട് കുട്ടിക്ക് വായടക്കാന്‍ സാധിച്ചിരുന്നില്ല.
 

safety pin stuck in baby's throat
Author
Kollam, First Published Aug 26, 2021, 7:16 AM IST

കൊല്ലം: കളിക്കുന്നതിനിടെ പിഞ്ചു കുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങി. അപൂര്‍വ ശസ്ത്രക്രിയയിലൂടെ സേഫ്റ്റിപിന്‍ പുറത്തെടുത്തു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്. കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശികളായ ശിഹാബുദ്ദീന്‍-സുലേഖ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിലാണ് സേഫ്റ്റിപിന്‍ കുടുങ്ങിയത്. പിന്നീട് കുട്ടിക്ക് വായടക്കാന്‍ സാധിച്ചിരുന്നില്ല. 

കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സേഫ്റ്റി പിന്‍ എടുക്കാനായില്ല. ഇതിനിടെ കുഞ്ഞിന് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. പിന്നീടാണ് കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റിയില്‍ കുഞ്ഞിനെ എത്തിച്ചത്. ലാറിംഗോസ്‌കോപ്പിയിലൂടെയാണ് പിന്‍ പുറത്തെടുത്തത്.

പിന്നിന്റെ മുകള്‍ഭാഗം മൂക്കിന്റെ പിന്‍ഭാഗത്തും അടിഭാഗം ശ്വാസനാളത്തിലും തറച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios