Asianet News MalayalamAsianet News Malayalam

മുഹമ്മയിലെ ഉത്സവത്തിരക്കിനിടെ സനുഷയുടെ കണ്ണിൽ മാത്രം അത് പെട്ടു! പിന്നാലെ ദേവസ്വത്തിൽ ഏൽപ്പിച്ചു, 2 പവൻ സ്വർണം

സനുഷയെ മണ്ണഞ്ചേരി പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവസ്വം ആദരിക്കുകയും ചെയ്തു

Sanusha returned the two pavans of gold during the festival rush in Muhamma
Author
First Published Apr 11, 2024, 9:12 PM IST | Last Updated Apr 11, 2024, 9:12 PM IST

മുഹമ്മ: ഉത്സവ തിരക്കിൽ കളഞ്ഞു കിട്ടിയ രണ്ട് പവൻ സ്വർണ്ണം ദേവസ്വത്തിൽ ഏൽപ്പിച്ച മുഹമ്മ കുറവൻ പറമ്പിൽ ഷാജിയുടെ മകൾ സനുഷയെ മണ്ണഞ്ചേരി പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവസ്വം ആദരിച്ചു. കഴിഞ്ഞ ദിവസം നടന്ന ചിറപ്പ് ഉത്സവത്തിനിടെയാണ് സനുഷയ്ക്ക് സ്വർണ്ണം ലഭിച്ചത്. തിക്കിലും തിരക്കിലും നഷ്ടപ്പെട്ടതായിരുന്നു സ്വർണ്ണം. ഉത്സവ പറമ്പിൽ നിന്ന് ലഭിച്ച സ്വർണ്ണാഭരണം ഉടമസ്ഥരെ കണ്ടെത്തി നൽകുന്നതിനായി ഉടനെ ദേവസ്വത്തിൽ ഏൽപ്പിക്കുകയായിരുന്നു.

ഇനിയെന്തുവേണം! വിഷുക്കാലത്ത് കൊടും ചൂടിൽ ആശ്വാസ മഴ ഉറപ്പ്, കേരളത്തിൽ 4 ദിവസം ഇടിമിന്നൽ ജാഗ്രതയും

കാവുങ്കൽ അമ്മയെ സ്തുതിച്ചു കൊണ്ടുള്ള സുപ്രഭാത കീർത്തനവും ചടങ്ങിൽ പ്രകാശനം ചെയ്തു. ക്ഷേത്രങ്ങളിൽ സുപ്രഭാത കീർത്തനമായി എം എസ് സുബ്ബലക്ഷ്മി ആലപിച്ച കൗസല്യ സുപ്രജാ രാമ പൂന്താനത്തിന്‍റെ ജ്ഞാനപാനയോ ആണ് സാധാരണ ആലപിക്കാറുള്ളത്. ഇതിൽ നിന്ന് വ്യത്യസ്തമായി കാവുങ്കലമ്മയ്ക്ക് മാത്രമായി സുപ്രഭാത കീർത്തനം വേണമെന്ന ചിന്തയാണ് പുതിയ ഗീതത്തിന് വഴിതുറന്നത്.

ദേവസ്വം സെക്രട്ടറി സി പി ശിവപ്രസാദാണ് 162 വരികൾ വരുന്ന സുപ്രഭാത കീർത്തനം രചിച്ചത്. പ്രശസ്ത സംഗീത സംവിധായകൻ ഡോ: വി ആർ ഉണ്ണികൃഷ്ണനാണ് ഗീതത്തിന് സംഗീതം നൽകിയത്. ഗാനഭൂഷണം അദ്വൈത സുനിൽകുമാറാണ് ആലാപനം. ദേവിയുടെ വിവിധ ഭാവങ്ങൾ വർണ്ണിക്കുന്ന ഈ കീർത്തനം കേട്ടാകും ഇനി കാവുങ്കൽ ഗ്രാമം ഉണരുക. ക്ഷേത്ര നടപ്പന്തലിൽ നടന്ന പ്രകാശന ചടങ്ങിൽ ക്ഷേത്രയോഗം പ്രസിഡന്‍റ് വി സി വിശ്വമോഹൻ, മാനേജർ കെ പി ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

'അവർ ഇനി സുരക്ഷിതരായി ഉറങ്ങട്ടെ', അവർക്കുള്ള വീട് പള്ളിക്കമ്മിറ്റി വക, തിരുനാൾ ആഘോഷത്തിനൊപ്പം കാരുണ്യം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios