മൂന്നാര്‍ ഇക്കാനഗര്‍ സത്യഭവനില്‍ മുത്തയ്യ ശാന്തി ദമ്പതിമാരുടെ ഇളയമകളാണ് സത്യപ്രിയ. 

ഇടുക്കി: എം ജി യൂണിവേഴ്സിറ്റിയുടെ (MG University) എംഎസ്‌സി ബോട്ടണിയില്‍ (MSC Botany) ഒന്നാം റാങ്ക് സ്വന്തമാക്കി സത്യപ്രിയ. പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് സത്യപ്രിയ. മുമ്പ് ബി എസ് സി ബോട്ടണി മോഡല്‍ റ്റുവിലും സത്യപ്രിയ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. മൂന്നാര്‍ ഇക്കാനഗര്‍ സത്യഭവനില്‍ മുത്തയ്യ ശാന്തി ദമ്പതിമാരുടെ ഇളയമകളാണ് സത്യപ്രിയ. 

നല്ലതണ്ണി ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലായിരുന്നു സത്യപ്രിയയുടെ പ്രാഥമിക വിദ്യാഭ്യാസം. പഴയ മൂന്നാര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ് ടു പൂര്‍ത്തീകരിച്ച ശേഷം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജില്‍ ബി എസ് സി ബോട്ടണി പൂര്‍ത്തീകരിച്ചു. ബി എസ് സി ബോട്ടണി മോഡല്‍ റ്റുവിലും സത്യപ്രിയ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. പിന്നീട് പാലാ സെന്റ് തോമസ് കോളേജിലാണ് സത്യപ്രിയ എംഎസ് സി ബോട്ടണി പൂര്‍ത്തീകരിച്ചത്. നെറ്റ് പരീക്ഷ പാസായ ശേഷം ഏതെങ്കിലുമൊരു വിഷയത്തില്‍ ഗവേഷണം നടത്തണമെന്നാണ് സത്യപ്രിയയുടെ ആഗ്രഹം.