മര്‍ദനത്തില്‍ ഇയാള്‍ക്ക് സാരമായി പരിക്കേറ്റു. പൊലീസില്‍ പരാതി നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ തയ്യാറായിട്ടില്ല. നെടുങ്കണ്ടം പൊലീസിനും കട്ടപ്പന ഡിവൈഎസ്പിക്കും അരുണ്‍കുമാര്‍ പരാതി നല്‍കിയിരുന്നു. 

ഇടുക്കി: പട്ടികജാതി യുവാവിനെ നാലംഗ സംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. സംഭവം നടന്ന് രാണ്ടഴ്ച. പിന്നിട്ടിട്ടും പൊലീസ് കേസെടുത്തില്ലെന്നും ആരോപണമുയര്‍ന്നു. നെടുങ്കണ്ടം വെസ്റ്റ്പാറ സ്വദേശിയായ ചാരപറമ്പില്‍ അരുണ്‍കുമാറിനെയാണ് സമീപവാസികളായ നാല് പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. പണികഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്നതിനിടെ സുഹൃത്തുക്കളോട് ചിലര്‍ വാക്കുതര്‍ക്കമുണ്ടാകുന്നത് കണ്ട് വിവരം തിരക്കാനെത്തിയപ്പോള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. മര്‍ദനത്തില്‍ ഇയാള്‍ക്ക് സാരമായി പരിക്കേറ്റു. പൊലീസില്‍ പരാതി നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ തയ്യാറായിട്ടില്ല

നെടുങ്കണ്ടം പൊലീസിനും കട്ടപ്പന ഡിവൈഎസ്പിക്കും അരുണ്‍കുമാര്‍ പരാതി നല്‍കിയിരുന്നു. മര്‍ദിച്ചവരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉണ്ടെന്നും ഇവരുടെ സ്വാധീനം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നുമാണ് ഇയാളുടെ ആരോപണം. പരാതിയില്‍ അന്വേഷണം നടക്കുന്നതായി നെടുങ്കണ്ടം പൊലീസ് അറിയിച്ചു.