സ്കൂളിന് പുറത്തുള്ള ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്ത വണ്ടിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

കൊച്ചി: എറണാകുളം വൈപ്പിനിൽ താത്കാലിക സ്കൂൾ ബസ് ഡ്രൈവറെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നായരമ്പലം സ്വദേശി ലിൻസൺ ടി. പിയാണ് മരിച്ചത്. കാനോസ സ്കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന ബസ് ഡ്രൈവർ ആണ് ലിൻസൺ. സ്കൂളിന് പുറത്തുള്ള ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്ത വണ്ടിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. യുവാവിന് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായി സൂചനയുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം