ചാരുംമൂട്: അമിതവേഗതയിൽ വരവെ  ഹമ്പിൽ കയറി നിയന്ത്രണംവിട്ട കാറിടിച്ച് സ്കൂളിന്റെയും, വീടുകളുടെയും മതിലുകൾ തകർന്നു. കാറോടിച്ചിരുന്ന മൈനാഗപ്പള്ളി സ്വദേശി അരുണി (18) ന് പരിക്കേറ്റു.  ഇന്ന് രാവിലെ 7.30 ഓടെ ഇടപ്പോൺ ഹൈസ്കുൾ ജങ്ഷനിലായിരുന്നു അപകടം. 

നിയന്ത്രണംവിട്ട കാറ് സ്കൂളിന്റെ മതിലിലിടിച്ച ശേഷം തൊട്ടടുത്ത പായിക്കാട്ടേത്ത് ഗണേശിന്റെയും റോഡിന്റെ എതിർവശത്തുള്ള പുളിവിളയിൽ റിട്ട. തഹസീൽദാർ രാമചന്ദ്രന്റെയും വീട്ടുകളുടെ മതിലുകളിൽ ഇടിക്കുകയായിരുന്നു.  രാമചന്ദ്രന്റെ വീടിന്റെ പൂമുഖത്തേക്ക് ഇടിച്ചു കയറിയാണ് കാറ് നിന്നത്. കാറിൽ അരുൺ മാത്രമാണ് ഉണ്ടായിരുന്നത്.