സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന് (സെപ്തംബര്‍ ഒന്ന്) പ്രവൃത്തി ദിനം ആയിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന് (സെപ്തംബര്‍ ഒന്ന്) പ്രവൃത്തി ദിനം ആയിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തെ തുടര്‍ന്ന് നിരവധി പ്രവ‍ത്തി ദിനങ്ങളാണ് വിദ്യാലയങ്ങള്‍ക്ക് നഷ്ടമായത്. ഇതേ തുടര്‍ന്ന് നഷ്ടമായ പ്രവ‍ത്തി ദിനങ്ങള്‍ക്ക് പകരം ശനിയാഴ്ചകളില്‍ വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തി ദിനമാകുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു.