സ്കൂട്ടറിൽ മിനിലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ മധ്യവയസ്കന്‍ മരിച്ചു. ഇന്ന് രാവിലെ 6.30 നോടെ ചിറക്കടവത്ത് ദേശീയ പാതയിൽ വച്ചായിരുന്നു അപകടം.

കായംകുളം: സ്കൂട്ടറിൽ മിനിലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ മധ്യവയസ്കന്‍ മരിച്ചു. ചിറക്കടവം ഉഷസിൽ (ബെൻസ് ആട്ടോമൊബൈൽ സ്, കൃഷ്ണലോഡ്ജ് എന്നിവയുടെ ഉടമ) എൻ.ഹരിദാസ് (69) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 നോടെ ചിറക്കടവത്ത് ദേശീയ പാതയിൽ വച്ചായിരുന്നു അപകടം. ഇദ്ദേഹം സ്കൂട്ടറിൽ മത്സ്യം കയറ്റി കായംകുളത്തേക്ക് വരുമ്പോള്‍ മിനിലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred