Asianet News MalayalamAsianet News Malayalam

ടയർ കടയുടെ മുമ്പിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു, പ്രതിയെ കോയമ്പത്തൂരിൽ നിന്ന് പിടികൂടി രാമങ്കരി പൊലീസ്

കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി വാഹന മോഷണക്കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 

scooter parked in front of tire shop stolen accused arrested from Coimbatore
Author
First Published May 22, 2024, 2:53 PM IST

ആലപ്പുഴ: അന്തർ സംസ്ഥാന വാഹന മോഷണക്കേസിലെ പ്രതിയെ രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 30ന് രാമങ്കരിയിലെ 'ഫോർ യു' എന്ന ടയർ കടയുടെ മുമ്പിൽനിന്ന് സ്കൂട്ടർ മോഷണം പോയ കേസിലാണ് അറസ്റ്റിലായത്. തിരുപ്പൂർ സ്വദേശി ശിവശങ്കറാണ് പിടിയിലായത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി വാഹന മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 

എസ്ഐ പി മുരുകന്റെ നേതൃത്വത്തിൽ സിപിഒ മാരായ ബൈജു, രജനീഷ്, അഭിജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കോയമ്പത്തൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ശിവശങ്കർ തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം സ്റ്റേഷനിലെ കേസിൽ പിടിയിലായി കോയമ്പത്തൂർ സെൻട്രൽ ജയിലിലായിരുന്നു. സിസിടിവിയടക്കം പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. വാഹനം ചൊവ്വാഴ്ച അരൂരിൽ നിന്ന് കണ്ടെടുത്തു. കോട്ടയം, കൊല്ലം ജില്ലകളിലും പ്രതിക്കെതിരെ കേസുണ്ട്. 

ചിങ്ങോലി ജയറാം വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios