കാലമേറെ കഴിയുമ്പോള്‍ വിത്തു മുളയ്ക്കും. മരമുയരും. കാടു വലുതാകും.

കൊച്ചി: വന സംരക്ഷണത്തിന്‍റെ ഭാഗമായി കാട്ടിലേക്ക് വിത്തെറിഞ്ഞ് വിദ്യാര്‍ഥികള്‍. എറണാകുളം മലയാറ്റൂര്‍ വനമേഖലയിലാണ് കളമശേരി രാജഗിരി സ്കൂളിലെ വിദ്യാര്‍ഥികള്‍, ഭാവിയില്‍ തണലേകാനുളള മരങ്ങളുടെ വിത്തെറിഞ്ഞത്.

ഒറ്റയേറ്. കാട്ടിലേക്കങ്ങനെ വലിച്ചെറിയുന്നത് വിത്തുകളാണ്. ദന്തപാലയുടെയും വാളന്‍പുളിയുടെയും നെല്ലിയുടെയും ആഞ്ഞിലിയുടെയുമെല്ലാം വിത്തുകളാണ് ഒരു പന്തു പോലെ ഉരുട്ടി കുട്ടികളിങ്ങനെ കാട്ടിലേക്ക് എറിയുന്നത്. കാലമേറെ കഴിയുമ്പോള്‍ വിത്തു മുളയ്ക്കും. മരമുയരും. കാടു വലുതാകും.

വനം വകുപ്പുമായി ചേര്‍ന്നായിരുന്നു വിദ്യാര്‍ഥികളുടെ ഉദ്യമം. അഞ്ഞൂറിലധികം സീഡ് ബോളുകളാണ് മലയാറ്റൂര്‍ വനമേഖലയില്‍ വിദ്യാര്‍ഥികള്‍ നിക്ഷേപിച്ചത്.

YouTube video player