പ്രജിത്തിന് കഴുത്തിനും രാജേഷിന് കൈക്കുമാണ് ബാസിത്ത് കുത്തി പരിക്കേൽപ്പിച്ചത്. 

കാസര്‍കോട്: കാസർകോട് രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ പ്രതി കമ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. എക്സൈസ് നർക്കോട്ടിക് സ്ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവർക്കാണ് കുത്തേറ്റത്. 108 കിലോ കഞ്ചാവ് പിടിച്ച കേസിൽ പ്രതി ബംബ്രാണ സ്വദേശി അബ്‍ദുൾ ബാസിത്തിനെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. പ്രജിത്തിന് കഴുത്തിനും രാജേഷിന് കൈക്കുമാണ് ബാസിത്ത് കുത്തി പരിക്കേൽപ്പിച്ചത്. 

ഇവർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വാറന്‍റ് പ്രതിയായ അബ്‍ദുൾ ബാസിത്ത് സ്ഥലത്തുണ്ടെന്ന് മനസിലാക്കി എക്സൈസ് എത്തിയപ്പോൾ ബാസിത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അടുത്ത് കണ്ട ഇരുമ്പ് കമ്പി എടുത്ത് കുത്തുകയായിരുന്നു. ബാസിത്തിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

അപ്രതീക്ഷിത നീക്കത്തിൽ കട്ടൂച്ചൻ ഒന്ന് പകച്ചു, ഞൊടിയിടെ കൊണ്ട് കേരള പൊലിസിന്‍റെ മിന്നൽ ആക്രമണം; അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം