സിവിൽ എക്സൈസ് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ എക്സൈസ് സംഘം വനമേഖലയിൽ തമ്പടിച്ചത്.
പത്തനംതിട്ട: പത്തനംതിട്ട പഞ്ഞിപ്പാറ ആങ്ങാമൂഴിയിൽ എക്സൈസ് നടത്തിയ റെയിഡിൽ 2500 ലിറ്റർ കോട കണ്ടെത്തി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. പത്തനംതിട്ട ജില്ലയിൽ നടന്ന ഏറ്റവും വലിയ റെയിഡാണിത്. വനമേഖലയോട് ചേർന്ന രഹസ്യ സ്ഥലത്താണ് ഇത്രയും വൻതോതിൽ കോട കണ്ടെത്തിയത്. ചാരായം നിർമിക്കുന്നതിനായി ഓണം കച്ചവടം ലക്ഷ്യമാക്കിയാണ് ഇവർ ഇത്തരത്തിൽ ഒളിസങ്കേതം ഒരുക്കിയത്. സിവിൽ എക്സൈസ് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ എക്സൈസ് സംഘം വനമേഖലയിൽ തമ്പടിച്ചത്. പുലർച്ചെ മുതൽ റെയ്ഡ് തുടങ്ങിയാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. ഇവ പിടിച്ചെടുത്ത് നശിപ്പിച്ചിച്ചുണ്ട്. സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ് സംഘം. ഇവർ ഓടിരക്ഷപ്പെട്ടിരുന്നു.

