മാനന്തവാടി തവിഞ്ഞാല്‍ യവനാര്‍കുളത്തെ മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ മൊയ്തീന്‍ കുട്ടിയെ പെരിന്തല്‍മണ്ണയില്‍ നിന്നാണ് തലപ്പുഴ പോലീസും പ്രത്യേക സംഘവും ചേര്‍ന്ന് പിടികൂടിയത്.

മാനന്തവാടി: തലപ്പുഴ പൊലീസ് സ്‌റ്റേഷന്‍ പരധിയിലെ തവിഞ്ഞാല്‍ യവനാര്‍കുളത്തെ മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. മലപ്പുറം കീഴാറ്റൂര്‍ പട്ടിക്കാട് കാരാടാന്‍ വീട്ടില്‍ മൊയ്തീന്‍ കുട്ടി(49)യെയാണ് ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്ന് പിടികൂടിയത്.

ഇക്കഴിഞ്ഞ ജൂലൈ 30 ന് അര്‍ധരാത്രിയാണ് മോഷണം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറി മേശയില്‍ സൂക്ഷിച്ച 18000 രൂപയും, 2000 രൂപയോളം വില വരുന്ന സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ശ്രീതു, തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജില്‍ജിത്, അനസ്, വിജയന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.