ചെന്നൈയിൽ ഗോള്‍ പോസ്റ്റ് വീണ് മലയാളിയായ ഏഴു വയസുകാരൻ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്

ചെന്നൈ: ചെന്നൈയിൽ ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് മലയാളിയായ ഏഴു വയസുകാരൻ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്. ചെന്നൈ ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിൽ വെച്ചാണ് ദാരുണമായ സംഭവം. ആവഡിയിലെ സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അദ്വിക്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്വാര്‍ട്ടേഴ്സിൽ വൈകിട്ട് കളിക്കുന്നതിനിടെ കല്ലിൽ ചാരി നിര്‍ത്തിയ ഗോള്‍ പോസ്റ്റ് മറിഞ്ഞ് കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു.അപകടം നടന്ന ഉടനെ ആദ്വികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നൈ ആവഡിയിൽ വ്യോമസേന ജീവനക്കാരനാണ് ആദ്വികിന്‍റെ അച്ഛൻ രാജേഷ്. സംസ്കാരം നാളെ രാവിലെ 11ന് തിരുവല്ലയിൽ നടക്കും.

സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി

അഴിമതിക്കാ‌ർ ജാഗ്രത! ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിൽ കുടുങ്ങിയത് ഒമ്പത് ഉദ്യോഗസ്ഥ‍ർ; കർമ്മ പദ്ധതിയുമായി വിജിലൻസ്

YouTube video player