ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവുമായി പ്രതി പിടിയിലായത്

കണ്ണൂര്‍:കണ്ണൂർ മട്ടന്നൂരിൽ കഞ്ചാവ് കേസുകളിൽ പ്രതിയായ സീത എന്നറിയപ്പെടുന്ന എം.എസ്. ടൈറ്റസ് (42) പിടിയിലായി. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ബസ്റ്റാൻ്റ് പരിസരങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. മട്ടന്നൂർ മേഖലയിൽ വില്പനക്കായി കൊണ്ടുവന്ന 200 ഗ്രാമോളം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു.

ടൈറ്റസിനെതിരെ ഇരിട്ടി, പേരാവൂർ എക്സൈസ് റേഞ്ച് ഓഫീസുകളിൽ എൻഡിപിഎസ് നിയമപ്രകാരം കേസുകൾ നിലവിലുണ്ട്. മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. എക്സൈസ് സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ പെരേര , അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ഉത്തമൻ, കെ. ആനന്ദകൃഷ്ണൻ, പ്രിവന്‍റീവ് ഓഫീസർ കെ. കെ. സാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. രാഗിൽ , വി.എസ് . അജേഷ് എന്നിവരും ഉണ്ടായിരുന്നു.

ചേലക്കരയിൽ ഓട്ടോ ഡ്രൈവറെ യാത്രക്കാരനും കൂട്ടാളികളും ചേർന്ന് ആക്രമിച്ചു, ഓട്ടോയും തല്ലിത്തകര്‍ത്തു; പരാതി

കോട്ടയം നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകുമോ? അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എൽഡിഎഫ്, ബിജെപിയുടെ പിന്തുണ തേടി

Asianet News LIVE | Arjun Mission | Malayalam News LIVE | Wayanad Landslide | ഏഷ്യാനെറ്റ് ന്യൂസ്