നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിൽ എസ്.എഫ്.ഐ- എ.ബി.വി.പി സംഘർഷം, കല്ലേറിൽ പൊലീസുകാരനും അഞ്ച് വിദ്യാർത്ഥികൾക്കും പരിക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോളേജിൽ ഇരു വിഭാഗങ്ങളും തമ്മിൽ ചെറിയ തോതിൽ സംഘർഷങ്ങളും വാക്കുതർക്കങ്ങളും നടന്നിരുന്നു.
ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിൽ എസ്.എഫ്.ഐ- എ.ബി.വി.പി സംഘർഷം, കല്ലേറിൽ പൊലീസുകാരനും അഞ്ച് വിദ്യാർത്ഥികൾക്കും പരിക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോളേജിൽ ഇരു വിഭാഗങ്ങളും തമ്മിൽ ചെറിയ തോതിൽ സംഘർഷങ്ങളും വാക്കുതർക്കങ്ങളും നടന്നിരുന്നു. എസ്.എഫ്.ഐ പ്രവർത്തന സ്വാതന്ത്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് എ.ബി.വി.പി ഇന്ന് കോളേജിലേക്ക് പ്രകടനം നടത്തി.
ഹരിപ്പാട് എസ്.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോളേജ് കവാടത്തിൽ തടഞ്ഞു. തുടർന്ന് കോളേജിനുള്ളിൽ നിന്നുമെത്തിയ എസ്.എഫ്.ഐ പ്രവർത്തകരും പ്രകടനവുമായെത്തിയ എ.ബി.വി.പി പ്രവർത്തകരും പരസ്പരം പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചു. ശേഷം ഇരു വിഭാഗവും പരസ്പരം കല്ലെറിയുകയായിരുന്നു. പ്രവർത്തകരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ എ.എസ്.ഐ സിയാദിന് പരിക്കേറ്റു. രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്കും, മൂന്ന് എ.ബി.വി.പി പ്രവർത്തകർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
