തിരുവനന്തപുരം: ലോക്ക് ഡൌണ്‍ കാലത്ത് ചെയ്യാന്‍ കഴിയുന്ന കാര്യമങ്ങളുമായി വിടി ബല്‍റാമിനെ ചലഞ്ച് ചെയ്ത ഷിബു ബേബി ജോണിന് വി ടി ബല്‍റാമിന്‍റെ മറുപടി. രാവണനെക്കുറിച്ചുള്ള ബുക്ക് വായിച്ച് ചലഞ്ച് സ്വീകരിച്ചതായി ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി. എന്നാല്‍ രാഷ്ട്രീയക്കാരിലെ വായനക്കാരനും, വായനക്കാരിലെ രാഷ്ട്രീയക്കാരനുമായ ബല്‍റാമിന് വായിക്കാന്‍ ഒരു ബുക്ക് കൂടി നിര്‍ദേശിക്കുന്നുണ്ട് ഷിബു ബേബി ജോണ്‍. രാമായണം സീരിയലൊക്കെ വീണ്ടും കൊണ്ടുവരുന്നതു കൊണ്ട് രാവണനെക്കുറിച്ചുള്ള ബുക്ക് വായിക്കുന്നുവെന്നായിരുന്നു ബല്‍റാം ചലഞ്ച് സ്വീകരിച്ചത് പറഞ്ഞത്. 

 

ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ കച്ചവടത്തിനായി എത്തുന്നതിൻ്റെയും ഏകദേശം 150 വർഷങ്ങൾക്ക് ശേഷം ഇന്ത്യയാകെ പിടിച്ചടക്കുന്നതിൻ്റെയും വസ്തുനിഷ്ടമായ ചരിത്രമാണ് ദി അനാർക്കി. ബ്രിട്ടീഷ്പൂർവ്വകാലഘട്ടത്തിൽ ഇന്ത്യ എത്ര ധനികരായിരുന്നെന്നും ഇന്ന് ചരിത്രത്തെ എങ്ങനെയൊക്കെ വളച്ചൊടിക്കുന്നുവെന്നതും വ്യക്തമാക്കുന്ന  വില്യം ഡാൽറിമ്പിൾസിൻ്റെ 'ദി അനാർക്കി' എന്ന പുസ്തകം കൂടി വായിക്കണമെന്നാണ് ഷിബു ബേബി ജോണിന്‍റെ ആവശ്യപ്പെടുന്നത്.